റബ്ബർബോർഡിൽ ബിസിനസ്സ് ട്രെയിനി: അപേക്ഷ ക്ഷണിച്ചു

റബ്ബർബോർഡിന്റെ മാർക്കറ്റ് പ്രൊമോഷൻ ഡിവിഷനിൽ ഇലക്‌ട്രോണിക് ട്രേഡിങ് പ്ലാറ്റുഫോമുമായി ബന്ധപ്പെട്ട ജോലികൾക്ക് ബിസിനസ്സ് ട്രെയിനിയായി താൽകാലികാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ മാസ്റ്റർ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷൻ (മാർക്കറ്റിങ്)ൽ ബിരുദമോ ഇക്കണോമിക്‌സിൽ മാസ്റ്റർ ബിരുദമോ ഉള്ളവരും കംപ്യൂട്ടർ പരിചയം ഉള്ളവരും ആയിരിക്കണം. മാർക്കറ്റിങ്/ സെയിൽസ്/മാർക്കറ്റ് റിസേർച്ച് എന്നിവയിലെ പ്രവൃത്തിപരിചയം അഭികാമ്യം. കോട്ടയത്ത് പുതുപ്പള്ളിയിലെ ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മാർക്കറ്റ് പ്രൊമോഷൻ ഡിവിഷനിലെ രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. താത്പര്യമുള്ളവർ 2021 നവംബർ 29-ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഡെപ്യൂട്ടി ഡയറക്ടർ (മാർക്കറ്റിങ്), മാർക്കറ്റ് പ്രൊമോഷൻ ഡിവിഷൻ, ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രം, കോട്ടയം-9 എന്ന വിലാസത്തിൽ അപേക്ഷകൾ നൽകിയിരിക്കണം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അർഹത നേടുന്നവർ 2021 ഡിസംബർ മൂന്നിന് കോട്ടയത്ത് റബ്ബർ ബോർഡിന്റെ കേന്ദ്ര ഓഫീസിൽ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അർഹത നേടുന്നവരുടെ ലിസ്റ്റ് റബ്ബർബോർഡിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഇതു സംബന്ധിച്ച് മറ്റ് അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് www.rubberboard.org.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *