കൊച്ചി വിമാനത്താവളത്തിൽ റിപ്പബ്ലിക് ദിനാഘോഷം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ നടന്നു. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ദേശീയപതാക ഉയർത്തി.
സിയാൽ അഗ്നിശമന സേനാവിഭാഗമായ എ.ആർ.എഫ്.എഫിന്റെ ഒരു പ്ലാറ്റൂണും വിമാനത്താവള സുരക്ഷാവിഭാഗമായ സി.ഐ.എസ്.എഫിന്റെ രണ്ട് പ്ലാറ്റൂണുകളും പരേഡിൽ അണിനിരന്നു. ഇൻസ്‌പെക്ടർ സുഭാഷ് ചന്ദ്ര പിള്ളയായിരുന്നു പരേഡ് കമാൻഡർ. ഹെഡ് കോൺസ്റ്റബിൾ വെങ്കടേഷിന്റെ നേതൃത്വത്തിൽ സി.ഐ.എസ്.എഫ് ഡോഗ് സ്‌ക്വാഡിന്റെ അഭ്യാസ പ്രകടനങ്ങളും ഉണ്ടായിരുന്നു.
എ.എസ്. ഐ അശോക് റെഡ്‌ഡിയുടെ നേതൃത്വത്തിൽ ആയുധങ്ങൾ കൈകാര്യം ചെയ്യുന്ന വിധം, റിഫ്ലെക്സ് ഷൂട്ടിംഗ് ഡെമോൺസ്‌ട്രേഷൻ, സി.ഐ.എസ്.എഫ് വനിതാ വിഭാഗത്തിന്റെയും കുട്ടികളുടെയും നൃത്ത പ്രകടനങ്ങൾ എന്നിവയും നടന്നു.
സി.ഐ.എസ്.എഫ് സീനിയർ കമാൻഡൻറ് നാഗേന്ദ്ര ദേവ് രാരി, ഡെപ്യൂട്ടി കമാൻഡൻന്റ് പ്രേം എം. ജെ, എയർപോർട്ട് ഡയറക്ടർ മനു ജി, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ. ജോർജ്, ജയരാജൻ വി, സി.എഫ്. ഒ. സജി ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു