വയനാട് സന്ദർശിച്ച് മോർബി അണക്കെട്ട് ദുരന്തം ഓർത്തെടുത്ത് പ്രധാനമന്ത്രി
വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ച ശേഷം ഗുജറാത്തിലെ മോർബിയിൽ അണക്കെട്ട് തകർന്നപ്പോഴുള്ള ദുരന്തം ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശന ശേഷം കളക്ട്രേറ്റിലെ അവലോകന യോഗത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ ഓർമ്മ പങ്കിട്ടത്.
1979ൽ മോർബിയിലെ മച്ചു അണക്കെട്ട് തകർന്ന് 2500 ൽ അധികം പേർ മരിച്ച ദുരന്തത്തിലെ പ്രശ്നങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കനത്ത മഴയിൽ അണക്കെട്ട് തകർന്ന് നഗരത്തിൽ 10 -12 അടി ഉയരത്തിൽ വെള്ളം കയറി. മണ്ണും വെള്ളവും വീടുകളിൽ ഇരച്ചുകയറി. അവിടെ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഞാനൊരു വളണ്ടിയറായി പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ വയനാട്ടിലെ സാഹചര്യങ്ങൾ മനസ്സിലാകും -പ്രധാനമന്ത്രി പറഞ്ഞു.
ദുരന്തപ്രദേശവും ക്യാമ്പും ആശുപത്രിയും സന്ദർശിച്ച് എല്ലാവരോടും സംസാരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാറിൻ്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു