പ്രധാനമന്ത്രി ബന്ദിപ്പൂരും മുതുമലയും സന്ദർശിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ മുതുമല കടുവ സംരക്ഷണ കേന്ദ്രവും കർണ്ണാടകയിലെ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രവും സന്ദർശിച്ചു. മുതുമലയിലെ തെപ്പക്കാട് ആന സങ്കേതവും പ്രധാനമന്ത്രി സന്ദർശിച്ചു. പ്രോജക്ട് ടൈഗർ പദ്ധതിയുടെ അമ്പതാം വാർഷിക ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് മോദി കർണ്ണാടകയിലെ മൈസൂരുവിലെത്തിയത്. ഇവിടെ നിന്ന് ഹെലികോപ്ടറിലാണ് 80 കിലോമീറ്റർ ദൂരെയുള്ള ബന്ദിപ്പൂരിൽ എത്തിയത്.
ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ജീപ്പിൽ കാടിനുളളിലൂടെ സഞ്ചരിച്ച് ബൈനോക്കുലറിലൂടെ വന്യ ജീവികളെ കാണുകയും ഫോട്ടോ എടുക്കുകയും ചെയ്തു. മുതുമലയിലെ തെപ്പക്കാട് ആന സങ്കേതത്തിൽ ആന പരിശീലകരായ ബൊമ്മൻ – ബെളളി ദമ്പതിമാരെയും പ്രാധാനമന്ത്രി സന്ദർശിച്ച് അവരുമായി സംസാരിച്ചു. ഓസ്ക്കാർ നേടിയ എലഫെൻ്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെൻ്ററിയിലെ അഭിനേതാക്കളാണിവർ. ഞായറാഴ്ചത്തെ സന്ദർശനത്തെക്കുറിച്ച് ട്വിറ്ററിൽ കുറിച്ച് മോദി ചിത്രങ്ങളും പങ്കുവെച്ചു.