ഗുരുവായൂർ ഉത്സവത്തിന് സ്ഥിരം കലവറ ഒരുങ്ങുന്നു

ഗുരുവായൂരിൽ ഉത്സവത്തിന് ഇത്തവണ സ്ഥിരം കലവറ ഒരുങ്ങും. കലവറ നിർമ്മാണത്തിൻ്റെ ശിലാസ്ഥാപനം നടത്തി. ക്ഷേത്രം പടിഞ്ഞാറെ നടയിൽ നടന്ന ചടങ്ങിൽ തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് നിലവിളക്ക്  തെളിയിച്ചു. ദേവസ്വം ചെയർമാൻ വി.കെ.വിജയൻ  കലവറയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു.

ബംഗളൂരുവിൽ വ്യവസായിയായ പ്രകാശ് വെങ്കടേശ് ട്രസ്റ്റിയായ എസ്.എ. ഇലക്ട്രോണിക്സ് എന്ന സ്ഥാപനമാണ് വഴിപാടായി കലവറ നിർമ്മിച്ച് നൽകുന്നത്. പ്രീഫാബ്രിക്കേറ്റഡ് നിർമ്മിതിയാണ്. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി. നായർ, കെ.എസ്.ബാലഗോപാൽ, അഡ്മിനിസ്ട്രറ്റർ ഒ.ബി. അരുൺകുമാർ വഴിപാടുകാരനായ പ്രകാശ് വെങ്കടേശ്, കുടുബാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായി.