ഗുരുവായൂർ പാഞ്ചജന്യം അനക്സ് മന്ദിര നിർമ്മാണത്തിന് തുടക്കമായി

ഭക്തർക്ക് ചുരുങ്ങിയ ചെലവിൽ താമസ സൗകര്യം ലഭ്യമാക്കുന്ന ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം അനക്സ് മന്ദിര നിർമ്മാണത്തിന്  തുടക്കമായി. ഒരു വർഷത്തിനകം മന്ദിര നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. കുറേ കാലമായി ഇതിൻ്റെ പണി മുടങ്ങി കിടക്കുകയായിരുന്നു.

പാഞ്ചജന്യം അനക്സ് മന്ദിര വളപ്പിൽ ചേർന്ന ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

രണ്ട് കിടക്കകളോടു കൂടിയ 52 മുറികൾ, 20 പേരെ ഉൾകൊള്ളുന്ന ഡോർമിറ്ററി എന്നിവയാണ് ഇതിലുള്ളത്. 5.53 കോടിയാണ് പ്രതീക്ഷിക്കുന്ന നിർമ്മാണ ചെലവ്. കോഴിക്കോട് ആസ്ഥാനമായ മൂപ്പൻസ് ആസ് ടെക് കമ്പനിക്കാണ് നിർമ്മാണ കരാർ. ദേവസ്വം മരാമത്ത് വിഭാഗത്തിൻ്റെ മേൽനോട്ടത്തിലാണ് നിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *