സഭാ ടി.വിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള നിയമസഭയുടെ സഭാ ടി.വി.ക്കായി സോഷ്യൽ മീഡിയ കൺസൾട്ടന്റ്, പ്രോഗ്രാം കോഡിനേറ്റർ, ക്യാമറാമാൻ, ക്യാമറ അസിസ്റ്റന്റ്, വിഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ എന്നീ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നതിനായി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ www.niyamasabha.org ലിങ്ക് മുഖേനയോ http://itservices.niyamasabha.org എന്ന URL മുഖേനയോ ഓൺലൈനായി അപേക്ഷിക്കണ്ടതാണ്. ഓൺലൈൻ അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബർ 25. വിശദവിവരങ്ങൾക്ക്: www.niyamasabha.org
ഐ.സി.പി.എസ്. പ്രോഗ്രാം മാനേജർ കരാർ നിയമനം
വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസിലെ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിത ശിശുവികസന/ സാമൂഹ്യനീതി വകുപ്പിൽ നിന്നും അസിസ്റ്റന്റ് ഡയറക്ടർ മുതൽ അഡീഷണൽ ഡയറക്ടർ വരെയുള്ള തസ്തികയിൽ നിന്നും വിരമിച്ചിട്ടുള്ളതും 60 വയസ് പൂർത്തീകരിക്കാത്തതുമായ വ്യക്തികളിൽ നിന്നും കൂടിക്കാഴ്ചയിലൂടെ കെ.എസ്.ആർ. പാർട്ട് 1 ചട്ടം 8 പ്രകാരം ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തും.
നിയമനത്തിനായുള്ള അപേക്ഷകൾ പൂർണ്ണമായ ബയോഡാറ്റ, എ.ജിയുടെ പെൻഷൻ വെരിഫിക്കേഷൻ റിപ്പോർട്ട്/ പെൻഷൻ പേമെന്റ് ഓർഡർ എന്നിവ സഹിതം വനിത ശിശുവികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10.