ധാതു ഖനനാനുമതി: ഓൺലൈൻ സംവിധാനമായി

നവംബർ 16 മുതൽ പൊതുജനങ്ങൾക്ക്‌ ലഭ്യമാകും

ധാതു ഖനനാനുമതി ഓൺലൈനായി കേരള ഓൺലൈൻ മൈനിങ് പെർമിറ്റ് അവാർഡിങ് സർവ്വീസസ് (കോംപസ്) പോർട്ടലിലൂടെ അനുവദിക്കുന്നതിനുള്ള നാലു മൊഡ്യൂളുകൾ നവംബർ16 മുതൽ പൊതുജനങ്ങൾക്ക്‌ ലഭ്യമാകും.

ധാതു ഖനനത്തിനുള്ള ദീർഘകാല അനുമതിയായ ക്വാറീയിംഗ് ലീസ്, ഹൃസ്വകാല അനുമതിയായ ക്വാറീയിംഗ് പെർമിറ്റ് (ധാതുവിന്റെ നീക്കം ചെയ്യുവാനുദ്ദേശിക്കുന്ന അളവിനെയും ഖനനാനുമതിയ്ക്കായി അപേക്ഷിക്കുന്ന സ്ഥലത്തിന്റെ വിസ്തൃതിയുടെയും അടിസ്ഥാനത്തിലുള്ളത്), സാധാരണ മണ്ണിനുള്ള ക്വാറീയിംഗ് പെർമിറ്റിനായി KSWIFT-KOMPAS സംയോജിത സോഫ്റ്റ്‌വെയർ മുഖേനയുള്ള അപേക്ഷ എന്നിവയാണ് നാല് മോഡ്യൂളുകൾ.

കോംപസ് പോർട്ടലിലൂടെ ഖനനാനുമതി ഓൺലൈനായി ലഭ്യമാകുന്നതിന് അപേക്ഷകൻ യൂസർ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ഓരോ ഖനനാനുമതിക്കും അനുസൃതമായി നിർദ്ദിഷ്ട അനുബന്ധ രേഖകൾ സഹിതം സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അവ ക്രമ പ്രകാരമാണെങ്കിൽ സ്ഥലപരിശോധന നടത്തി ലെറ്റർ ഓഫ് ഇന്റെന്റ് അനുവദിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ Approved Mining Plan, Environment Clearance (ബാധകമായതിനു മാത്രം), ഇതര വകുപ്പുകളിൽ നിന്നും ലഭ്യമാക്കേണ്ട ലൈസൻസകൾ/ സർട്ടിഫിക്കറ്റുകൾ/ അനുമതിപത്രം എന്നിവ ഹാജരക്കുന്ന മുറയ്ക്ക് അവയും ക്രമപ്രകാരമാണോയെന്നു പരിശോധിച്ച് ഖനനാനുമതി നൽകും.

തുടർന്ന് അപേക്ഷകൻ സമർപ്പിക്കുന്ന മൂവ്മെന്റ് പെർമിറ്റിനുള്ള അപേക്ഷ ആധാരമാക്കി ധാതു ഗതാഗതം ചെയ്യുന്നതിനുള്ള മൂവ്മെന്റ് പെർമിറ്റ് അനുവദിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകന് e-Pass ജെനറേറ്റ് ചെയ്യാം. KSWIFT-KOMPAS സംയോജിത software മുഖേനയുള്ള സേവനത്തിനു KSWIFT ലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *