വനിതാരത്നം പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു

വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിന് 2015 മുതൽ സംസ്ഥാന സർക്കാർ നൽകി വരുന്ന വനിതാരത്ന പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. അർഹരായ വ്യക്തികളെ സംഘടനകൾ/സ്ഥാപനങ്ങൾ/മറ്റ് വ്യക്തികൾ എന്നിവർക്ക് നോമിനേറ്റ് ചെയ്യാം. നോമിനേഷൻ ഒക്ടോബർ 10 നുള്ളിൽ ജില്ലാ വനിത ശിശു വികസന ഓഫീസർക്ക് സമർപ്പിക്കണം.

സാമൂഹ്യ സേവനം, കായികം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലകളിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാ രംഗം എന്നീ മേഖലകളിലാണ് പുരസ്കാരം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *