നിയമസഭ ലൈബ്രറി ശതാബ്ദി: ഉത്തരമേഖല ആഘോഷം തുടങ്ങി

കേരള നിയമസഭ ലൈബ്രറിയുടെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നടന്ന ഉത്തരമേഖല ആഘോഷം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി ചരിത്രപ്രദർശനം, നിയമസഭ സാമാജികരുടെ രചനകളുടെ പ്രദർശനം, ലൈബ്രറിയെ കുറിച്ചുള്ള ലഘു വീഡിയോ പ്രദർശനം, സെമിനാർ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, 
 
 
ചീഫ് വിപ്പ്  എൻ. ജയരാജ്, എം.എൽ.എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ മുനീർ, കെ.എം. സച്ചിൻദേവ്, ലൈബ്രറി ഉപദേശക സമിതി ചെയർമാൻ കൂടിയായ തോമസ് കെ. തോമസ് എം.എൽ.എ തുടങ്ങിയവരും പങ്കെടുത്തു.

1888 ൽ ആരംഭിച്ച തിരുവിതാംകൂർ ദിവാന്റെ ഓഫീസ് ലൈബ്രറിയാണ് 1921ൽ ലെജിസ്ലെച്ചർ ലൈബ്രറിയെന്ന് നാമകരണം ചെയ്യപ്പെട്ടത്. പിന്നീട് നിയമസഭ ലൈബ്രറി എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ലൈബ്രറിയിൽ 1,15,000 ത്തിലധികം പുസ്തകങ്ങളും അമൂല്യവും ചരിത്ര പ്രാധാന്യമുള്ളതുമായ അപൂര്‍വ്വ രേഖകളും ഉണ്ട്.

നൂറാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച്‌ ലൈബ്രറിയുടെ ശേഖരങ്ങൾ, പ്രവർത്തനം, സേവനങ്ങൾ എന്നിവ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ജില്ലകൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ നടന്നു വരികയാണ്. ഇതോടൊപ്പം നിയമസഭ ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതും പരിഗണനയിലുണ്ടെന്ന് സ്പീക്കർ അറിയിച്ചു. ലൈബ്രറിയിലെ വിപുലമായ പുസ്തകശേഖരണവും പഠനസാമഗ്രികളും വിദ്യാർത്ഥികളും ഗവേഷകരും അധ്യാപകരും ഉൾപ്പെടുന്ന കൂടുതൽ ജനങ്ങൾക്ക് പ്രയോജനപ്പെടേണ്ടതുണ്ടെന്നും സ്പീക്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *