ഗുരുവായൂർ ക്ഷേത്രത്തില്‍ പുതിയ നടപ്പുര സമർപ്പിച്ചു

ഗുരുവായൂർ ക്ഷേത്ര നടയിൽ തമിഴ്നാട് കുംഭകോണം ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാ സംഘം നിർമ്മിച്ച നടപ്പുര സമർപ്പിച്ചു. കിഴക്കേ ഗോപുരത്തിന് വടക്കുഭാഗത്തായി നിർമ്മിച്ച നടപ്പുര ഇനി ഭക്തർക്ക് സഹായമാകും. പുതിയ നടപ്പുരയുടെ സമർപ്പണം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു.


നാൽപത് ലക്ഷത്തോളം രൂപ ചെലവിലാണ് ഈ നിർമ്മാണം നടത്തിയത്. നടപ്പുര നിർമ്മാണം വഴിപാടായി സമർപ്പിച്ച ശ്രീഗുരുവായൂരപ്പൻ ഭക്ത സേവാ ട്രസ്റ്റ് പ്രസിഡൻ്റ് മണി രവിചന്ദ്രൻ, ട്രസ്റ്റ് ഭാരവാഹികൾ എന്നിവരെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആദരിച്ചു.നിലവിളക്ക് ഉപഹാരമായി സമ്മാനിച്ചു.

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *