വൈദ്യുത ദീപപ്രഭയിൽ ഗുരുവായൂർ ക്ഷേത്ര ശീവേലിപ്പുര
ഗുരുവായൂർ ക്ഷേത്രത്തിലെ ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയിൽ തിളങ്ങും. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർപുതിയ ദീപ വിതാനം ഗുരുവായൂരപ്പന് സമർപ്പിച്ചു.
ദേവസ്വം കമ്മീഷണറും വകുപ്പ് സെക്രട്ടറിയുമായ എം.ജി.രാജമാണിക്കം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദീപ വിതാനം 8.77 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച് വഴിപാടായി സമർപ്പിച്ച ദേവസ്വം ഭരണസമിതി അംഗം കെ.എസ്.ബാലഗോപാൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
ശീവേലിപ്പുരയിലെ വെളിച്ചം കൂട്ടുന്നതിനും കൊടിമരത്തിന് ശ്രദ്ധ ലഭിക്കുന്നതിനും കൊടിമരത്തിന് ചുറ്റും വെളിച്ചം നല്ല പോലെ ലഭിക്കുന്നതിനും ശിവേലിപ്പുരയിൽ നിന്നും ഗോപുരത്തിലേക്ക് വെളിച്ചം കേന്ദ്രീകരിക്കുന്നതിനുമാണ് പുതിയ ദീപവിതാനം. പ്രവൃത്തി നിർവ്വഹിച്ച ആലുവ എസ്. ആൻ്റ് എസ് ഇലക്ട്രിക്കൽസ് സ്ഥാപനത്തിലെ ജീവനക്കാർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. ദേവസ്വം ഇലക്ട്രിക്കൽ വിഭാഗമാണ് പ്രവൃത്തിയുടെ മേൽനോട്ടം വഹിച്ചത്




















