ഒ.ബി.അരുൺകുമാർ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി ഒ.ബി.അരുൺകുമാർ ചുമതലയേറ്റു. ദേവസ്വം ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, മുൻ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. ഒരു വർഷത്തേക്ക് അന്യത്ര സേവനത്തിലാണ് നിയമനം.
കൊല്ലം സ്വദേശിയായ അരുൺകുമാർ നേരത്തെ റവന്യൂ ദേവസ്വം വകുപ്പിൽ സെക് ഷ ൻ ഓഫീസറായി സേവനം അനുഷ്ഠിച്ചിരുന്നു. അഡ്മിനിസ്ട്രേറ്ററായിരുന്ന കെ.പി.വിനയൻ സർവ്വീസിൽ നിന്ന് വിരമിച്ച ഒഴിവിലാണ് നിയമനം.




















