ഉരുൾപൊട്ടൽ: ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു
മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തെ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ ഒരുങ്ങുന്ന മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം തുടങ്ങി. നവംബര്‍ മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിലുളള ക്ലസ്റ്ററുകളായാണ് വീടുകൾ നിര്‍മ്മിക്കുന്നത്. ഓരോ വീടും ശുചിമുറിയോടൊപ്പം പ്രധാന മുറി, രണ്ട് കിടപ്പുമുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവ ഉള്‍പ്പെടുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രകൃതിദുരന്തങ്ങൾക്ക് പ്രതിരോധക്ഷമമായാണ് വീടുകൾ ഒരുങ്ങുന്നത് എന്ന സവിശേഷതയും ഉണ്ട്.
കിഫ്‌കോൺ അധികൃതര്‍ സര്‍വേ പൂര്‍ത്തിയാക്കിയ പോയിന്റുകള്‍ പരിശോധിച്ചു. നിലവില്‍ മൂന്ന് വീടുകളുടെ പ്ലോട്ടിങ് പൂര്‍ത്തിയായിട്ടുണ്ട്. നാല് ഖനന യന്ത്രങ്ങളാണ് പ്ലോട്ടുകള്‍ തയ്യാറാക്കുന്നതിനായി വിന്യസിച്ചിരിക്കുന്നത്. ഒരു വീടിന്റെ ഫൗണ്ടേഷന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. ടൗണ്‍ഷിപ്പിലേക്കുള്ള റോഡ് നിര്‍മ്മാണത്തിനായി അനുമതി ലഭിച്ചാൽ ഉടൻ പദ്ധതി ആരംഭിക്കും. റോഡിനായുള്ള മാര്‍ക്കിംഗ് പൂർത്തിയായി.