ഗുരുവായൂർ ക്ഷേത്രനടയിൽ വിവാഹ റജിസ്ട്രേഷൻ കേന്ദ്രം തുറന്നു

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ രജിസ്ട്രേഷനായി നഗരസഭയുടെ സേവന കേന്ദ്രം തുറന്നു.

ഗുരുവായൂരമ്പലനടയിൽ താലികെട്ട് കഴിയുന്ന വധൂവരൻമാർക്ക് ഇനി ക്ഷേത്രം കിഴക്കേ നടയിലെ  നഗരസഭയുടെ വിവാഹ രജിസ്ട്രേഷൻ കേന്ദ്രത്തിലെത്തി രജിസ്ട്രേഷൻ നടത്താം. ദേവസ്വത്തിൻ്റെ സഹകരണത്തോടെ കിഴക്കേ നടയിലെ ദേവസ്വം വൈജയന്തി ബിൽഡിങ്ങിൽ ഗുരുവായൂർ നഗരസഭയാണ് വിവാഹ രജിസ്ട്രേഷൻ കേന്ദ്രം ആരംഭിച്ചത്.

തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ്  ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് തുടങ്ങിയവർ  സന്നിഹിതരായി. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തി ഗുരുവായൂരിൽ വിവാഹിതരാകുന്ന വധൂവരൻമാർക്ക്  താലികെട്ട് ചടങ്ങ് കഴിയുന്ന ദിവസം തന്നെ റജിസ്ടേഷൻ നടത്താൻ ഈ കേന്ദ്രം സഹായകരമാകും.

Leave a Reply

Your email address will not be published. Required fields are marked *