ഗുരുവായൂരിൽ വഴിപാടായി മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ

ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആൻ്റ് മഹീന്ദ്ര കമ്പനിയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ. ക്ഷേത്രം കിഴക്കേ നടയിൽ വാഹനപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണ ചടങ്ങ്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ മഹീന്ദ്ര ആൻ്റ് മഹീന്ദ്ര ഡപ്യൂട്ടി ജനറൽ മാനേജർ സുബോധ്, മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി നാഷണൽ ഹെഡ് ഹിമാംശു അഗർവാൾ എന്നിവരിൽ നിന്ന്‌ വാഹനത്തിൻ്റെ താക്കോൽ ഏറ്റുവാങ്ങി.

തുടർന്ന് താക്കോലും വാഹനരേഖകളും ദേവസ്വം ചെയർമാൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയന് കൈമാറി. മഹീന്ദ്ര ട്രയോ പ്ലസ് ഓട്ടോ ഒറ്റതവണ പൂർണമായി ചാർജ് ചെയ്താൽ150 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. വണ്ടി നിരത്തിലിറങ്ങുമ്പോള്‍ 3.80 ലക്ഷം രൂപ വിലയാകും.

Leave a Reply

Your email address will not be published. Required fields are marked *