ലൈഫ് ഗാര്‍ഡുകളെ തിരഞ്ഞെടുക്കുന്നു

ഈ വര്‍ഷത്തെ ട്രോളിങ് നിരോധന കാലയളവിലേക്ക് ആലപ്പുഴ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ലൈഫ് ഗാര്‍ഡുകളെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണിത്.

20നും 45നുമിടയില്‍ പ്രായവും നീന്തല്‍ പ്രാവീണ്യവുമുള്ള രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. ഇവര്‍ ഗോവയിലെ എന്‍.ഐ.ഡബ്ല്യൂ.എസില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്ട്‌സ്) നിന്നുമുള്ള കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരായിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 16. കൂടുതല്‍ വിവരങ്ങള്‍ക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍: 0477 2297707, 9447967155.

Leave a Reply

Your email address will not be published. Required fields are marked *