ഗുരുവായൂരില്‍ ദേവസ്വത്തിൻ്റെ വിളക്ക് ലേലം തുടങ്ങി

ഗുരുവായൂർ ക്ഷേത്രത്തിൽ ദേവസ്വത്തിൻ്റെ വിളക്ക് ലേലം തുടങ്ങി. ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ വടക്കു കിഴക്കേ ഭാഗത്ത്
സജ്ജീകരിച്ച പന്തലിലാണ് ലേലം. വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങിൽ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു.

ദേവസ്വം ഭരണസ്ഥിതി അംഗം സി.മനോജ് ആദ്യ വിൽപ്പന നിർവ്വഹിച്ചു.ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ (സ്റ്റോർസ് ആൻ്റ് പർച്ചേസ് ) കെ.എസ്. മായാദേവി, അസി.മാനേജർമാരായ വിനോദൻ, സത്യൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്, പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളുമാണ് ലേലം ചെയ്യുന്നത്. ദിവസവും രാവിലെ എഴ് മണി മുതൽ രാത്രി 10 മണി വരെ തുടർച്ചയായി സ്റ്റോക്ക് തീരുന്നതുവരെ ലേലം നടക്കും. സ്റ്റോഴ്സ് ആൻഡ് പർച്ചേഴ്‌സ് വിഭാഗം ജീവനക്കാർക്കാണ് ലേല നടത്തിപ്പ് ചുമതല.