കെ.എസ്.എഫ്.ഇ ലാഭവിഹിതം 35 കോടി രൂപ കൈമാറി
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇ. സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി 35 കോടിരൂപ നൽകി. ധന മന്ത്രി കെ.എൻ. ബാലഗോപാലിന് കമ്പനി ചെയർമാൻ കെ.വരദരാജൻ ചെക്ക് കൈമാറി.
കെ.എസ്.എഫ്.ഇ. എം.ഡി ഡോ.എസ്. കെ.സനിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ. മനോജ്, ബി.എസ് പ്രീത, ജനറൽ മാനേജർ (ഫിനാൻസ്) എസ്.ശരത്ചന്ദ്രൻ എന്നിവർ പങ്കെടുത്തു. തൻവർഷം 489 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ആകെ വിറ്റുവരവ് 81,751 കോടി രൂപയും. ഈ സാമ്പത്തിക വർഷം ഇതിനകം 90,000 കോടി രുപയുടെ വിറ്റുവരവുണ്ട്. ഒരുലക്ഷം കോടി രൂപയാണ് ലക്ഷ്യമിട്ടുള്ളത്.
ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിലും, ദാരിദ്ര നിർമ്മാർജ്ജനം നടപ്പാക്കുന്നതിനുള്ള സർക്കാർ പദ്ധതികളിലും മറ്റും കെ.എസ്.എഫ്.ഇ. യുടെ സി.എസ്.ആര്‍. ഫണ്ട് നൽകുന്നതിന് ശ്രദ്ധ വെക്കുന്നുണ്ട്. അടുത്തിടെ ഈ വിധം 4.14 കോടി രൂപ ചെലവഴിക്കുകയും സാമൂഹ്യ സേവനരംഗത്ത് കെ.എസ്.എഫ്.ഇ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.