ഗുരുവായൂരപ്പന് കാണിക്കയായി കൃഷ്ണനാട്ടം കോപ്പുകൾ

ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണനാട്ടം കോപ്പുകൾ സമർപ്പിച്ച് ചെന്നൈ സ്വദേശികൾ. ഗുരുവായൂരപ്പ ഭക്തരായ ചെന്നൈ ചെട്ടിനാട് സ്വദേശി ഹരിനാരായണനും അമ്മ ശിവകാമിയും ചേർന്നാണ് കൃഷ്ണനാട്ടം കോപ്പുകൾ വഴിപാടായി നൽകിയത്.

പന്തീരടി പൂജയ്ക്ക് ശേഷം ക്ഷേത്ര നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ കൃഷ്ണനാട്ടം കോപ്പുകൾ ഏറ്റുവാങ്ങി.

കൃഷ്ണ മുടി, കൃഷ്ണൻ്റെ ഉത്തരീയം, കുപ്പായം ,ഞ്ഞൊറി, കഴുത്താരം എന്നിവയാണ് സമർപ്പിച്ചത്.

കൃഷ്ണനാട്ടം ചമയ ശില്പി കെ.ജനാർദ്ദനനാണ് കോപ്പുകൾ നിർമ്മിച്ചത്. കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ കെ.യു.കൃഷ്ണകുമാർ, കളിയോഗം ആശാൻ പി.ശശിധരൻ, കലാനിലയം രാജു, ക്ഷേത്രം അസി.മാനേജർ സുരേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *