കേരള സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിന്

കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ആദ്യ മെഡല്‍ തിരുവനന്തപുരത്തിന്. സവിശേഷ പരിഗണന അര്‍ഹിക്കുന്നവരുടെ വിഭാഗത്തില്‍ നടന്ന 14 വയസിന് മുകളിലുള്ളവരുടെ മിക്‌സഡ് സ്റ്റാന്‍ഡിങ് ജംപിലാണ് തിരുവനന്തപുരം സ്വര്‍ണം നേടിയത്.

ആറുപേരടങ്ങുന്ന ടീമുകൾക്കാണ് മത്സരം. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ആദിത്യന്‍ വി. സനല്‍ (ഡി.വി.എം.എന്‍.എന്‍.എം.എച്ച്.എസ്.എസ്. മാറനല്ലൂര്‍), എസ്.യു മിഥുന്‍ ( പി.കെ.എസ്.എച്ച്.എസ്.എസ്. കാഞ്ഞിരംകുളം), പി.എസ്. നന്ദന ( ഗവ.ഗേള്‍സ് എച്ച്എസ്എസ് ആറ്റിങ്ങല്‍), ബി ബിജീഷ് (ബിപിഎം എച്ച്എസ്എസ് വെള്ളറട), എസ് അക്ഷയ് (ഗവ. വി ആന്‍ഡ് എച്ച്എസ്എസ് വിതുര ), ശിവാനി (ഗവ. വിഎച്ച്എസ്എസ് ഫോര്‍ ദ ഡെഫ് ജഗതി) എന്നിവരാണ് തിരുവനന്തപുരത്തിനായി മത്സരിച്ചത്. നീതുവും ടീമിലുണ്ടായിരുന്നു. കണിയാപുരം ബി.ആര്‍.സി.യിലെ സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ അരുണ്‍ ലാലാണ് ഇവരെ പരിശീലിപ്പിച്ചത്.