കേരള ജ്യോതി പുരസ്ക്കാരം എം.ടി. വാസുദേവൻ നായർക്ക്

ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, മമ്മൂട്ടി എന്നിവര്‍ക്ക്‌ കേരള പ്രഭ പുരസ്‌ക്കാരം 

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌ക്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌ക്കാരമായ കേരള പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. വാസുദേവൻ നായർക്കാണ് കേരള ജ്യോതി പുരസ്‌ക്കാരം. ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, മമ്മൂട്ടി എന്നിവർ കേരള പ്രഭ പുരസ്‌ക്കാരത്തിനും ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, വൈക്കം വിജയലക്ഷ്മി എന്നിവർ കേരള ശ്രീ പുരസ്‌ക്കാരത്തിനും അർഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌ക്കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌ക്കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌ക്കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്. ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്‌ക്കാരങ്ങൾ അനുവദിക്കണമെങ്കിൽ ആകെ  എണ്ണം ഒരു വർഷത്തിൽ പത്തിൽ അധികരിക്കാൻ പാടില്ലെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.

കേരള പുരസ്‌ക്കാരത്തിന്റെ ഭാഗമായി ക്യാഷ് അവാർഡുകൾ നൽകുന്നതല്ലെന്നും തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണുപുരസ്‌ക്കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, ടി.കെ.എ. നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌ക്കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്. Content Highlights: Kerala jyothi puraskaram for M.T Vasudevan nair

Leave a Reply

Your email address will not be published. Required fields are marked *