ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണനാട്ടത്തിനുള്ള കെടേശമാലകൾ

ഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കുന്ന കെടേശമാലകൾ ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. പാലക്കാട് മേലാർകോട് വടക്കേഗ്രാമം  വൈദ്യർമഠം എം.കെ. വൈദ്യനാഥൻ ആണ് കെടേശമാലകൾ സമർപ്പിച്ചത്.

കൃഷ്ണനാട്ടത്തിലെ കൃഷ്ണൻ, ബലരാമൻ എന്നീ വേഷങ്ങൾക്ക് തലമുടിയിൽ ചാർത്തുന്നതാണ് കെടേശമാലകൾ.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ മാല ഏറ്റുവാങ്ങി. ദേവസ്വം ഭരണ സമിതി


അംഗങ്ങളായ സി.മനോജ്, വി.ജി.രവീന്ദ്രൻ, ക്ഷേത്രം ഡി.എ. പി. മനോജ് കുമാർ, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, വേഷം ആശാൻ എസ്. മാധവൻകുട്ടി ,ചുട്ടി ആശാൻ ഇ.രാജു, വേണുഗോപാൽ പട്ടത്താക്കിൽ, കെ.സുകുമാരൻ ആശാൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *