ഇൻവെസ്റ്റ് കേരളയില്‍ 1.52 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ 374 കമ്പനികളിൽ നിന്നായി 1,52,905 കോടി രൂപയുടെ താൽപര്യപത്രം ഒപ്പിട്ടതായി വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.
ഈ താൽപര്യപത്രങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനായുള്ള തുടർ പ്രവർത്തനങ്ങൾക്കായി നോഡൽ ഓഫീസറെ നിയോഗിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷയായ കമ്മിറ്റി അവലോകനം നടത്തും. മുഖ്യമന്ത്രി നേരിട്ടാണ് പുരോഗതി വിലയിരുത്തുന്നത്.
കേരളത്തിലെ യുവാക്കൾക്ക് കേരളത്തിൽ തന്നെ ഏറ്റവും മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ സർക്കാർ പരിശ്രമിക്കും. – മന്ത്രി പറഞ്ഞു. ലോകത്തിന് മുന്നിൽ കേരളം ഒരു ബ്രാന്റായി മാറിയ ഉച്ചകോടിയിൽ 5000 പ്രതിനിധികൾ പങ്കെടുത്തതായും മന്ത്രി അറിയിച്ചു.
ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് എത്തിയ നിക്ഷേപങ്ങൾ:
അദാനി ഗ്രൂപ്പ്- 30000 കോടി, ആസ്റ്റർ ഗ്രൂപ്പ്- 850 കോടി, ഷറഫ് ഗ്രൂപ്പ്- 5000 കോടി, ലുലു ഗ്രൂപ്പ്- ഐടി- സെക്ടറിൽ നിക്ഷേപം, ആരോഗ്യ രംഗത്ത് കൃഷ്ണ ഗ്രൂപ്പ്- 3000 കോടി, ടാറ്റ ബോട്ട് നിർമ്മാണ രംഗത്തേക്ക്, പോളക്കുളത്ത് നാരായണൻ റിനൈ മെഡിസിറ്റി – 500 കോടി, എൻ.ആർ.ഐ പ്രോജക്ട് മാനേജ്മെൻറ് – 5000, മോണാർക്- 5000 കോടി, പോളിമേറ്റേഴ്സ് – 920 കോടി, പ്യാരിലാൽ- 920, എൻ ആർ ജി കോർപ്പറേഷൻ- 3600, മലബാർ ഗ്രൂപ്പ്- 3000 ( മൂന്ന് പദ്ധതികൾ, എഫ്. എ.സി.ടി- 1500, ഉരാളുങ്കൽ- 600 കോടി,TofI- 5000 കോടി, ചെറി ഹോൾഡിങ്സ്- 4000,
അഗാപ്പേ- 500, ford- 2500 കൊച്ചുതൊമ്മൻ ഫിലിം സിറ്റി 1000,
രവി പിള്ള ഗ്രൂപ്പ്- 2000, ആൽഫ അവഞ്ചേഴ്സ്- 500, ഹൈലൈറ്റ് ഗ്രൂപ്പ്- 10,000 കോടി .