ലോക കേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണം18ന് 

നോർക്ക റൂട്ട്‌സ് ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഡിസംബർ 18ന് കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണിത്.

രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശം നൽകും. കായിക-ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹിമാൻ പ്രവാസി ദിനാചരണം ഉദ്ഘാടനം ചെയ്യും. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. അഹമ്മദ് ദേവർകോവിൽ എംഎൽഎ, നോർക്ക വകുപ്പ് സെക്രട്ടറി ഡോ.കെ. വാസുകി എന്നിവർ സംസാരിക്കും.

10.30ന് നോർക്ക പദ്ധതികളുടെ അവതരണം നോർക്ക ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി നിർവഹിക്കും.10.40ന് നോർക്ക പദ്ധതി ഗുണഭോക്താക്കൾ അനുഭവം പങ്കുവയ്ക്കും. 11.30ന് പ്രവാസവും നോർക്കയും: ഭാവി ഭരണനിർവഹണം എന്ന വിഷയത്തിലുള്ള ചർച്ചയിൽ നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി മോഡറേറ്ററാകും.

ഉച്ചകഴിഞ്ഞ് രണ്ടിന് മാറുന്ന കുടിയേറ്റത്തിലും പുനരധിവാസത്തിലും പ്രവാസി സംഘടനകളുടെ പങ്ക് എന്ന വിഷയത്തിലുള്ള ചർച്ചയിൽ  ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടർ ആസിഫ് കെ.യൂസഫ് മോഡറേറ്ററാകും.

വൈകിട്ട് നാലിന് സമാപന സമ്മേളനം കെ.ടി. ജലീൽ എം.എൽ .എ ഉദ്ഘാടനം ചെയ്യും. നോർക്ക റൂട്ട്‌സ് ഡയറക്ടർ ഒ.വി. മുസ്തഫ അധ്യക്ഷത വഹിക്കും. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, ബാങ്ക് ഓഫ് ബറോഡ ഹെഡ് കേരള സോൺ ജനറൽ മാനേജർ ശ്രീജിത് കൊട്ടാരത്തിൽ, ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടർ ആസിഫ് കെ.യൂസഫ്, നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി എന്നിവർ സംസാരിക്കും.

ലോക കേരളസഭ അംഗങ്ങൾ, പ്രവാസി സംഘടനകളുടെ പ്രതിനിധികൾ, നോർക്ക പദ്ധതികളുടെ ഗുണഭോക്താക്കൾ, പ്രവാസികൾ എന്നിവർ പരിപാടികളിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *