അന്താരാഷ്ട്ര കയാക്കിങ് ഫെസ്റ്റിവൽ ജുലായ്‌ 22ന് തുടങ്ങും

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ കോഴിക്കോട് ജില്ലയിലെ ജലമത്സരമായ അന്താരാഷ്ട്ര കയാക്കിങ് ഫെസ്റ്റിവൽ ജുലായ്‌ 22 മുതൽ 24 വരെ നടക്കും.

മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ട്രേറ്റിൽ ചേർന്ന പ്രാഥമിക യോ​ഗത്തിലാണ് കയാക്കിങ് ഫെസ്റ്റിവലിന്റെ തീയതി തീരുമാനിച്ചത്. കൊവിഡിനെ തുടർന്ന് രണ്ടു വർഷമായി കയാക്കിങ് മത്സരം സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ ഇത്തവണ പരിപാടി വിപുലമായി നടത്താൻ യോഗം തീരുമാനിച്ചു.

ടൂറിസം വകുപ്പുമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ചെയർമാനായ സംഘാടകസമിതി രൂപീകരിക്കാൻ യോ​ഗം തീരുമാനിച്ചു.

ടൂറിസം വകുപ്പിന്റെ ഭാ​ഗത്തുനിന്നുള്ള എല്ലാ സഹായ സഹകരണങ്ങളും മന്ത്രി യോ​ഗത്തിൽ ഉറപ്പുനൽകി. ജില്ലാ പഞ്ചായത്തും തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളും പരിപാടി ​ഗംഭീരമാക്കാൻ രം​ഗത്തുണ്ട്.

യോ​ഗത്തിൽ ലിൻ്റോ ജോസഫ് എം.എൽ.എ, ജില്ലാ കലക്ടർ, അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്, ഡി.ടി.പി.സിയുടെ ജില്ലാ പ്രതിനിധി തുടങ്ങിയവർ ഉൾപ്പെടുന്ന അഞ്ചംഗ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *