മഹാരാജാസ് കോളേജില്‍ ഷിബു ലാലിന് ആദരം
പ്രശസ്ത സംരംഭകനും ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളുമായ ഷിബു ലാലിനെ ആദരിച്ചു. മഹാരാജാസ് കോളേജ് നൂറ്റിയന്‍പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഭൗതികശാസ്ത്ര വകുപ്പും മഹാരാജാസ് കോളേജ് അലുമിനി കണക്ട് സെല്ലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഭൗതികശാസ്ത്ര വകുപ്പ് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഷിബുലാൽ.
ചടങ്ങില്‍ കോളേജ് വൈസ് പ്രിന്‍സിപ്പൽ ഡോ. ടി.വി സുജ അദ്ധ്യക്ഷയായി. ഗവേണിങ്ങ് ബോഡി അംഗം ഡോ. എം.എസ് മുരളി, പ്രൊഫ. ജി. അംബിക (ഐസര്‍ തിരുവന്തപുരം), വകുപ്പ് മേധാവി ഡോ. ആര്‍. ശ്രീജ തുടങ്ങിയര്‍ സംസാരിച്ചു. ഡാറ്റ റ്റു ഡൈനാമിക്‌സ് എന്ന വിഷയത്തില്‍ ഡോ.സതി മേനോൻ സ്മാരക പ്രഭാഷണം പ്രൊഫ ജി. അംബിക നിർവഹിച്ചു.