ഗുരുവായൂരിൽ ഭക്തി സാന്ദ്രമായ ഇല്ലം നിറ 

കാർഷിക സമൃദ്ധിയുടെ പാരമ്പര്യം വിളിച്ചോതി ഗുരുവായൂർ ക്ഷേത്രത്തിൽ  ഇല്ലം നിറ ചടങ്ങ്. തിങ്കളാഴ്ച രാവിലെ  6.19 മുതൽ എട്ടു മണി വരെയായിരുന്നു  ഭക്തി സാന്ദ്രമായ ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ രാവിലെ കിഴക്കേ ഗോപുരവാതിൽക്കൽ അരിമാവ് അണിഞ്ഞ നാക്കിലകളിൽ സമർപ്പിച്ചു.

കീഴ്ശാന്തി നമ്പൂതിരിമാർ  കതിർക്കറ്റകൾ തലയിലേറ്റി എഴുന്നള്ളിച്ചു.  നമസ്ക്കാര മണ്ഡപത്തിൽ  എത്തിച്ചതോടെ ക്ഷേത്രം മേൽശാന്തി തോട്ടം ശിവകരൻ  നമ്പൂതിരി മഹാലക്ഷ്മീപൂജ ചെയ്ത് കതിർക്കറ്റകൾ ശ്രീലകത്ത് സമർപ്പിച്ചു. പൂജിച്ച കതിരുകൾ പിന്നീട് ഭക്തർക്ക് പ്രസാദമായി നൽകി. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങ്.

ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ, ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുത്തരി  ആഘോഷം ആഗസ്റ്റ് 23നാണ്.

Leave a Reply

Your email address will not be published. Required fields are marked *