ഗുരുവായൂർ ഏകാദശി: 35000 ലേറെ ഭക്തർ പ്രസാദ ഊട്ടിൽ പങ്കെടുത്തു

പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ആഘോഷിച്ചു. ആയിരക്കണക്കിന് ഭക്തരാണ് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയത്. ഏകാദശി വ്രത വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടിൽ  35000 ലേറെ ഭക്തർ പങ്കെടുത്തു.

ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ഗുരുവായൂരപ്പൻ്റെ ഛായാചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി  പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭഗവാനായി വിഭവങ്ങൾ വിളമ്പി.ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ഭക്തർക്ക് പ്രസാദ ഊട്ട് വിളമ്പി നൽകി.