ഗുരുവായൂർ ദേവസ്വത്തിൻ്റെ രാമായണ മാസാചരണം തുടങ്ങി

ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിലുള്ള
രാമായണ മാസാചരണ പരിപാടികൾ തുടങ്ങി. അപൂർവ്വ രാമായണ താളിയോല ഗ്രന്ഥങ്ങളുടെ പ്രദർശനത്തിനും ആദ്ധ്യാത്മിക പുസ്തകോത്സ വത്തിനും തുടക്കം കുറിച്ചു. കിഴക്കേ നടയിലെ ദേവസ്വം വൈജയന്തി പുസ്തകശാലക്ക് മുന്നിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ പുസ്തകോത്സവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

അദ്ധ്യാത്മ രാമായണം ഉൾപ്പെടെയുള്ള പതിനൊന്ന് പ്രൗഢ ഗ്രന്ഥങ്ങടങ്ങിയ പുസ്ത കിറ്റിൻ്റെ വിതരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ ശാഖാ മാനേജർ അരുൺ ആദ്യ കിറ്റ് ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളെ പ്രതിനിധീകരിച്ച് മുൻ എം.പി. ചെങ്ങറ സുരേന്ദ്രൻ  മുഖ്യ പ്രഭാഷണം നടത്തി. ഭക്തപ്രിയ ആദ്ധ്യാത്മിക മാസികയുടെ  സർക്കുലേഷൻ ക്യാമ്പയിന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ തുടക്കമിട്ടു.

പൊതുമരാമത്ത് എക്സി.എൻജിനിയർ എം.കെ.അശോക് കുമാറിൽ നിന്നും അഞ്ചു വർഷത്തെ ഭക്തപ്രിയ മാസികയുടെ വരിസംഖ്യ അഡ്മിനിസ്ട്രേറ്റർ  ഏറ്റുവാങ്ങി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ് ബി. നായർ,വി ജി.രവീന്ദ്രൻ,ദേവസ്വം മതഗ്രന്ഥശാല ഉപദേശക സമിതി അംഗങ്ങളായ ഷാജു പുതൂർ, വി.പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

മാസാചരണത്തിൻ്റെ ഭാഗമായി കർക്കടകം ഒന്നു മുതൽ
രാമായണം നിത്യപാരായണം, ആദ്ധ്യാത്മിക പ്രഭാഷണം, കുട്ടികൾക്കായി  രാമായണ പാരായണം, പ്രശ്നോത്തരി ,ഉപന്യാസ രചന എന്നീ പരിപാടികളും ദേവസ്വം നടത്തുന്നുണ്ട്.  ആദ്ധ്യാത്മിക പുസ്തകോത്സവം ആഗസ്റ്റ് 16 വരെ ഉണ്ടാകും. ജൂലായ് 17 മുതൽ മേൽപ്പത്തൂർ  ഓഡിറ്റോറിയത്തിലാണ്‌ രാവിലെ രാമായണ പാരായണവും വൈകുന്നേരം ആദ്ധ്യാത്മിക പ്രഭാഷണവും ഉണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *