പത്മനാഭൻ്റെ പ്രതിമയും പത്മനാഭചരിതം ചുമർചിത്രവും സമർപ്പിച്ചു

ഗുരുവായൂർ ദേവസ്വത്തിൻ്റെ വിവിധ പദ്ധതികളുടെയും ഗജരത്നം പത്മനാഭൻ്റെ പ്രതിമയുടെയും പത്മനാഭചരിതം ചുമർചിത്ര മതിലിൻ്റെയും ഉദ്ഘാടനം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിർവ്വഹിച്ചു. ശ്രീവത്സം അങ്കണത്തിൽ നിർമ്മിച്ച പത്മനാഭൻ്റെ പ്രതിമയുടെ സമർപ്പണമായിരുന്നു ആദ്യം. കഴിഞ്ഞ സെപ്റ്റംബർ 16ന് പത്മനാഭൻ പ്രതിമയുടെ ശിലാസ്ഥാപനം നിർവ്വഹിച്ച 

തനിക്ക് തന്നെ പത്മനാഭൻ്റെ പ്രതിമ സമർപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മന്ത്രി.കെ.രാധാകൃഷ്ണൻ പറഞ്ഞു. ഗുരുവായൂരപ്പനെ കാണുന്നതു പോലെയാണ് ഗുരുവായൂർ കേശവനെയും പത്മനാഭനെയും ഭക്തർ കാന്നുന്നത്. പത്മനാഭൻ പ്രതിമ സമയബന്ധിതമായി പൂർത്തിയാക്കിയതിന് ദേവസ്വം ഭരണസമിതിയെയും പദ്ധതികൾ സ്പോൺസർ ചെയ്ത വഴിപാടുകാരെയും മന്ത്രി അനുമോദിച്ചു. ശ്രീവത്സം

അതിഥി മന്ദിര മതിലിലിൽ ചിത്രീകരിച്ച പത്മനാഭ ചരിതം ചുമർചിത്രത്തിൻ്റെ നേത്രോന്മീലനവും മന്ത്രി നിർവ്വഹിച്ചു. ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് അധ്യക്ഷത വഹിച്ചു. എൻ.കെ. അക്ബർ എം. എൽ. എ, ഭരണ സമിതി അംഗങ്ങളായ എ.വി.പ്രശാന്ത്, ഇ.പി.ആർ.വേശാല, അഡ്വ.കെ.വി.മോഹന കൃഷ്ണൻ, വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഗുരുവായൂർ ദേവസ്വം സംഘടിപ്പിച്ച ക്ഷേത്രപ്രവേശന 

സത്യഗ്രഹ നവതി ചരിത്ര സെമിനാറും മന്ത്രി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന് സാക്ഷിയായ പി. ചിത്രൻ നമ്പൂതിരിപ്പാടിനെ ചടങ്ങിൽ ആദരിച്ചു. ഗുരുവായൂർ സത്യാഗ്രഹ അനുഭവം അദ്ദേഹം അനുസ്മരിച്ചു. പ്രൊഫ. എം.എം. നാരായണൻ സെമിനാറിൽ മോഡറേറ്ററായി.  
 

ചിത്രങ്ങൾ : സരിത സ്റ്റുഡിയോ, ഗുരുവായൂർ

Leave a Reply

Your email address will not be published. Required fields are marked *