മേൽപ്പത്തൂർ ഓഡിറ്റോറിയം കലാപരിപാടികൾക്കായി തുറക്കുന്നു

ഗുരുവായൂർ ക്ഷേത്രത്തിലെ മേൽപ്പത്തൂർ ഓഡിറ്റോറിയം ഫെബ്രുവരി 28 മുതൽ തുറക്കും. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുണ്ടായ സാഹചര്യത്തിലാണ് ഓഡിറ്റോറിയം കലാപരിപാടികൾക്കായി തുറന്നു കൊടുക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്. നിർത്തിവെച്ചിരുന്ന കുട്ടികളുടെ ചോറൂണ്‍ വഴിപാട്‌ ഫെബ്രുവരി 27 ന്‌ പുനരാരംഭിച്ചിട്ടുണ്ട്.

ഫെബ്രുവരി 28 മുതൽ കലാപരിപാടികൾക്കായി മേൽപ്പത്തൂർ ഓഡിറ്റോറിയം ബുക്ക് ചെയ്യാനും അവസരമുണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ ജനുവരി 19 മുതലാണ് ഓഡിറ്റോറിയം അടച്ചതും ചോറൂൺ നിർത്തിവെച്ചതും. ജനുവരി 19 മുതൽ ഫെബ്രുവരി 27 വരെ കലാപരിപാടികൾ ബുക്ക് ചെയ്തിരുന്നവർക്ക് മാർച്ച് 31 നുളളിൽ ഒഴിവുള്ള സ്ലോട്ടുകളിൽ പരിപാടി അവതരിപ്പിക്കാൻ അവസരം നൽകും.

ദേവസ്വം ഭരണസമിതി യോഗത്തിൽ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ, അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, അഡ്വ. കെ.വി.മോഹന കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *