ഗജരാജൻ ഗുരുവായൂർ കേശവൻ്റെ പ്രതിമ സമർപ്പിച്ചു
ഗജരാജൻ ഗുരുവായൂർ കേശവൻ്റെ നവീകരിച്ച പ്രതിമയുടെ സമർപ്പണം ഗുരുവായൂരിൽ നടന്നു. ശ്രീവത്സം അതിഥിമന്ദിര വളപ്പിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പ്രതിമയുടെ സമർപ്പണം നടത്തി.
ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ശില്പി എളവള്ളി നന്ദൻ, കേശവൻ്റെ പ്രതിമാ നവീകരണ പ്രവൃത്തി വഴിപാടായി സമർപ്പിച്ച മണികണ്ഠൻ നായർ എന്നിവർ സന്നിഹിതരായിരുന്നു. പ്രതിമ നവീകരിച്ച ശില്പി എളവള്ളി നന്ദനും വഴിപാടുകാരനായ മണികണ്ഠൻ നായർക്കും ദേവസ്വം ചെയർമാൻ ഉപഹാരം നൽകി.




















