ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ദീപ്ത സ്മരണയിൽ ഗുരുപവനപുരി

ഗുരുവായൂരപ്പൻ്റെ സ്നേഹ വാത്സല്യങ്ങള്‍ ഏറ്റുവാങ്ങി ഭക്തരുടെ ഇഷ്ട മിത്രമായി ചരിത്രത്തിലിടം നേടിയ ഗജരാജൻ ഗുരുവായൂർ കേശവന് ആനത്തറവാട്ടിലെ ഇളമുറക്കാരുടെ ശ്രദ്ധാഞ്ജലി. കേശവൻ സ്മൃതി ദിനത്തിൽ ഗുരുവായൂർ ശ്രീവത്സം അതിഥി മന്ദിര വളപ്പിലെ കേശവൻ്റെ

പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ഭക്തരും ആനപ്രേമികളുമടക്കം നിരവധി പേരെത്തി. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ഗുരുവായൂരപ്പൻ്റെ ആനത്തറവാട്ടിലെ ഗജവീരൻ ഇന്ദ്രസെൻ ഗജരാജൻ കേശവൻ്റെ ഛായാചിത്രം വഹിച്ചുകൊണ്ട് ദേവസ്വത്തിലെ 10 ഗജവീരൻമാരുടെ അകമ്പടിയോടെ ഗജഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. ഗജവീരൻന്മാരായ ബൽറാം ഗുരുവായൂരപ്പൻ്റെയും

ഗോപികണ്ണൻ മഹാലക്ഷ്മിയുടെയും ചിത്രം വഹിച്ചായിരുന്നു ഗജ ഘോഷയാത്രയിൽ അണിനിരന്നത്. ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിൽ അഭിവാദ്യമർപ്പിച്ച് ഗജവീരൻ ഇന്ദ്രസെൻ ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് കേശവൻ്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പചക്രമർപ്പിച്ചു.

ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരി, എ.വി.പ്രശാന്ത്, മുൻ എം.എൽ.എ. കെ.അജിത്, ഇ.പി.ആർ.വേശാല, കെ.വി.ഷാജി, കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവരുടെ നേതൃത്വത്തിൽ കേശവൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

ചിത്രങ്ങൾ : സരിത സ്റ്റുഡിയോ, ഗുരുവായൂർ

Leave a Reply

Your email address will not be published. Required fields are marked *