ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 28 ന്

തൃപ്പുത്തരി സെപ്റ്റംബർ 2ന്

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 28 വ്യാഴാഴ്ച പകൽ 11മുതൽ 1.40 വരെ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.

ഈ വർഷത്തെ തൃപ്പുത്തരി സെപ്റ്റംബർ രണ്ടിന് പകൽ 9.16മുതൽ 9.56 വരെ നടക്കും. തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. ഒരു ലിറ്ററിന് 240 രൂപയാണ്  നിരക്ക്. മിനിമം കാൽ ലിറ്റർ പായസത്തിന് 60 രൂപയാണ്. ഒരാൾക്ക് പരമാവധി രണ്ട് ടിക്കറ്റ് അനുവദിക്കും. പുത്തരി പായസം  സ്വാദിഷ്ടമാക്കുന്നതിന് 2200  എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.