ഗുരുവായൂർ ആനയോട്ടത്തില്‍ ഗോപീകണ്ണന് ഒന്നാം സ്ഥാനം

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചു നടന്ന ആചാരപരമായ ആനയോട്ടം ചടങ്ങിൽ ഗോപീകണ്ണൻ ഒമ്പതാം തവണയും ഒന്നാമതെത്തി. ആനയോട്ട ചടങ്ങിൽ മുൻനിരയിൽ ഓടിയ ദേവദാസ്, രവികൃഷ്ണ എന്നീ ആനകളെ പിന്നിലാക്കിയാണ് ഗോപീകണ്ണൻ മുന്നിലെത്തിയത്.

ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ആനയോട്ട ചടങ്ങിൽ ഇത്തവണ പത്ത് ആനകൾ പങ്കെടുത്തു. ആനക്കാരൻ എം.സുഭാഷായിരുന്നു ഗോപീകണ്ണൻ്റെ  പുറത്തിരുന്നത്. ആനയോട്ട ചടങ്ങിൽ ഒമ്പതാം തവണയാണ് ഗോപീകണ്ണൻ  ഒന്നാമതെത്തുന്നത്.

2001 സെപ്റ്റംബർ മൂന്നിന് തൃശൂരിലെ നന്തിലത്ത്  എം.ജി.ഗോപാലകൃഷ്ണൻ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കിരുത്തിയ  ആനയാണ്  ഗോപീകണ്ണൻ. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, ,മനോജ് ബി നായർ,  വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ  എന്നിവർ
ചടങ്ങിൽ സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *