ഭക്തിയുടെ നിറവിൽ ഗുരുവായൂർ ഏകാദശി ആഘോഷം
ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയാഘോഷം കാണാൻ ആയിരങ്ങൾ. ദീപാലങ്കാരങ്ങളും പുഷ്പാലങ്കാരങ്ങളും കൊണ്ട് അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് ക്ഷേത്രം. ദേവസ്വം വക ഉദയാസ്തമന പൂജയോടെ ഏകാദശി വിളക്കാഘോഷം തുടങ്ങി. പഞ്ചവാദ്യത്തിൻ്റെ അകമ്പടിയിൽ പാർത്ഥസാരഥി
ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് നടന്നു. ഗജവീരന്മാർ അണിനിരന്ന എഴുന്നള്ളിപ്പ് കാണാൻ ആയിരക്കണക്കിന് ഭക്തർ ഒത്തുകൂടി.
വൈകുന്നേരം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും രഥമെഴുന്നള്ളിപ്പുമുണ്ടായി. ഏകാദശി പ്രസാദ ഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി.പ്രശാന്ത്, കെ.അജിത്ത് മുൻ എം. എൽ. എ. കെ.വി.ഷാജി, ഈ പി ആർ വേശാല, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദേവസ്വം സംഘടിപ്പിക്കുന്ന
അക്ഷരശ്ലോക മത്സരവും തുടങ്ങി. ദേവസ്വം കാര്യാലയത്തിലെ കൂറുരമ്മ ഹാളിലാണ് മത്സരം. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
ചിത്രങ്ങൾ : ഉണ്ണി, ഭാവന സ്റ്റുഡിയോ, സരിത സ്റ്റുഡിയോ, ഗുരുവായൂർ