തൃശ്ശൂര്‍ പൂര നഗരിയിൽ ഗുരുവായൂർ ദേവസ്വം പവലിയൻ 

തൃശ്ശൂര്‍ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം തുടങ്ങി.  ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ ഉദ്ഘാടനo നിർവ്വഹിച്ചു. ദേവസ്വo ഭരണ സമിതി അംഗം സി. മനോജ്‌ അധ്യക്ഷത വഹിച്ചു.

കേരളീയ ക്ഷേത്ര ശില്പ ചിത്ര കലാ മാതൃകയിൽ ആണ് പവലിയൻ രൂപകല്പന ചെയ്തിരിക്കുന്നത്. ഏറ്റവും വലിയ ആകർഷണം
പവലിയന് മുൻവശത്തായി 15 അടിയോളം നീളത്തിലും വലുപ്പത്തിലും  നിർമ്മിച്ച ഗരുഡ ശില്പമാണ്.

ഗുരുവായൂർ ഷേത്രത്തിനകത്ത് ഉണ്ടായിരുന്ന പുരാതന ദാരു ശില്പങ്ങൾ,നിരവധി വർഷം പഴക്കമുള്ള പഴുക്കാ മണ്ഡപം, ക്ഷേത്ര ശ്രീകോവിൽ ഭിത്തിയിൽ നിന്ന് അടർത്തിയെടുത്ത പഴക്കമുള്ള ചുമർചിത്രങ്ങൾ, കൃഷ്ണനാട്ടം വേഷത്തിലെ ആടയാഭരണങ്ങൾ കൃഷ്ണനാട്ടം മാസ്കുകൾ, അപൂർവ താളിയോലകൾ, ചുമർചിത്ര ശൈലിയിൽ വരച്ച ചിത്രങ്ങൾ, ലോഹ ശില്പങ്ങൾ തുടങ്ങിയ കലാ വസ്തുക്കൾ ആണ് പ്രദർശനത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *