ഗുരുവായൂരപ്പന് വഴിപാടായി 25 പവൻ്റെ പൊൻകിരീടം

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി 25 പവൻ്റെ പൊൻ കിരീടം. ദുബായിൽ പണിതീർത്ത കമനീയമായ കിരീടം പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ്  ക്ഷേത്രത്തിൽ സമർപ്പിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ പൊന്നോടക്കുഴലും രതീഷ് മോഹൻ സമർപ്പിച്ചിരുന്നു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണ സമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്

കിരീടം ഏറ്റുവാങ്ങി. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർ ഏ.വി.പ്രശാന്ത് എന്നിവരും വഴിപാട്  നടത്തിയ രതീഷ് മോഹൻ്റെ കുടുംബ വും ചടങ്ങിൽ സന്നിഹിതരായി.

പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് ഈ കിരീടം ചാർത്തിയായിരുന്നു. 200.53 ഗ്രാം (25.05 പവൻ) തൂക്കമുള്ള കിരീടം പൂർണമായും ദുബായിൽ  നിർമ്മിച്ചതാണ്. രതീഷ് മോഹന്  ചടങ്ങിൽ തിരുമുടി മാലയും കളഭവും പഴവും പഞ്ചസാരയുമടങ്ങുന്ന  പ്രസാദങ്ങൾ  നൽകി.

Leave a Reply

Your email address will not be published. Required fields are marked *