ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവ് ഡിസം.20 മുതൽ വയനാട്ടിൽ

കന്നുകാലി-ക്ഷീര- കാർഷിക മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വയനാട് കേരള വെറ്ററിനറി സർവകലാശാലയിൽ ആഗോള ലൈവ്സ്റ്റോക്ക് കോൺക്ലേവ് സംഘടിപ്പിക്കുന്നു.

ഡിസംബർ 20 മുതൽ 29 വരെ നടക്കുന്ന കോൺക്ലേവിന്റെ ലോഗോ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പ്രകാശനം ചെയ്തു. ക്ഷീര- കന്നുകാലി, വളർത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉൽപാദനക്ഷമതയും ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ കോൺക്ലേവാണ് വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ക്ഷീര മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പുതുതലമുറയെ കാർഷിക വൃത്തിയിലേക്ക്‌ നയിക്കാനും അതുവഴി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനും ലൈവ്സ്റ്റോക്ക് കോൺക്ലേവ് സഹായകമാകും. മൂല്യ വർധിത ഉൽപ്പന്നങ്ങളെ കുറിച്ചും വളർത്തു മൃഗങ്ങൾ, പോൾട്രി, ഡയറി, അക്വഫാമിംഗ് എന്നീ വിഭാഗങ്ങളിലെ  പുതിയ അറിവുകൾ, മാറിവരുന്ന സാങ്കേതിക വിദ്യകൾ എന്നിവയെക്കുറിച്ചും മനസിലാക്കാനുള്ള  മികച്ച വേദിയാകും കോൺക്ലേവ്.

Leave a Reply

Your email address will not be published. Required fields are marked *