ഗുരുവായൂരിൽ 1500 ലിറ്റർ പാൽപ്പായസത്തിനുള്ള വാർപ്പ് എത്തി

ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യ പാൽപ്പായസം തയ്യാറാക്കാനുള്ള ഭീമൻ വാർപ്പെത്തി.1500 ലിറ്റർ പാൽപ്പായസം തയ്യാറാക്കാൻ കഴിയുന്ന കൂറ്റൻ നാലു കാതൻ ഓട്ടു വാർപ്പാണ് ക്ഷേത്രത്തിൽ എത്തിച്ചത്. പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് വഴിപാടായി വാർപ്പ് സമർപ്പിച്ചത്.

ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ദേവസ്വം ഭരണ സമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവരും
 ദേവസ്വം ജീവനക്കാരും ഭക്തരും നിറഞ്ഞ ചടങ്ങിലാണ്

 ഇത് സമർപ്പിച്ചത്. ക്രെയിൻ ഉപയോഗിച്ചാണ് വാർപ്പ് ക്ഷേത്രത്തിനുളളിലേക്ക് എത്തിച്ചത്. തിടപ്പളളിയിൽ പുതുതായി നിർമ്മിച്ച അടുപ്പിൽ വാർപ്പ് വെച്ചു.

ജനവരി 25 ന് ആദ്യത്തെ നിവേദ്യ പായസം പ്രശാന്തിൻ്റെ വഴിപാടായി തയ്യാറാക്കും. ഗുരുവായൂരപ്പന് നേദിച്ച ശേഷം പായസം പ്രസാദ ഊട്ടിൽ ഭക്തർക്ക് വിളമ്പും. പരുമല മാന്നാർ അനു അനന്തൻ ആചാരിയാണ് വാർപ്പ് നിർമ്മിച്ചത്. രണ്ടേകാൽ ടൺ ഭാരമുണ്ട്. നാലു മാസമെടുത്ത് നാൽപതോളം തൊഴിലാളികളാണ് ഇത് നിർമ്മിച്ചത് മുപ്പത് ലക്ഷമാണ് നിർമ്മാണ ചെലവ്.

Leave a Reply

Your email address will not be published. Required fields are marked *