ഗൾഫിലെ ഓണം എന്നും അടിപൊളി

രശ്മി ചന്ദ്രന്‍
ഉത്സാഹത്തോടെ പ്രവാസികൾ ഗൾഫിൽ കൊണ്ടാടുന്ന ഓണം എന്നും അടിപൊളിയാണ്. ഓണം കഴിഞ്ഞും മാസങ്ങളോളം ഉണ്ടാകും ഈ ആഘോഷം. വിഭവങ്ങളോടെയുള്ള സദ്യയുമുണ്ടാകും – പറയുന്നത് സിനിമാ താരം വിജി രതീഷ്. ഇരുപത് വർഷമായി ദുബായിൽ താമസിക്കുന്ന വിജി ഇപ്പോൾ ജോലി വേണ്ടെന്നു വെച്ച് അഭിനയത്തിൻ്റെയും വായനയുടെയും ലോകത്താണ്.

ഓണം കാണണമെങ്കിൽ ഗൾഫിലേക്ക് വരു എന്ന് ഞാൻ സുഹൃത്തുക്കളോടൊക്കെ പറയും. ഓണപ്പൂക്കളും ഓണപ്പുടവയും ഓണപ്പാട്ടും തിരുവാതിരക്കളിയും കൊണ്ട് മലയാളികൾ ഓണാഘോഷ

തിമിർപ്പിലാണിവിടെ. വിജി പഠിച്ചതും വളർന്നതും മംഗലാപുരത്താണ്. അച്ഛൻ സി.എസ്‌.നമ്പ്യാർ കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയാണ്. അമ്മ കെ.കെ.വസന്ത കൂടാളിയിലാണ്. അച്ഛന് മംഗലാപുരത്ത് ബി.എസ്.എൻ.എല്ലിലായിരുന്നു ജോലി. അങ്ങനെ ഞങ്ങൾ മംഗലാപുരംകാരായി.

ഈയിടെയാണ് അച്ഛൻ മരിച്ചത്. അതിനാൽ ഇപ്പോൾ മംഗലാപുരത്തെ വീട്ടിലാണുളളത്. പഠിക്കുന്ന കാലത്ത് ഓണത്തിനും വിഷുവിനും കണ്ണൂരിലെ തറവാട്ടു വീടുകളിലേക്ക് പോകും. മംഗലാപുരത്ത് അങ്ങനെ അധികം ആഘോഷമില്ല. ഗൾഫിൽ എത്തിയ ശേഷമാണ് ഞങ്ങൾ ശരിക്ക് ഓണം ആഘോഷിക്കാൻ തുടങ്ങിയതെന്ന് വിജിയുടെ ഭർത്താവ് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ രതീഷും പറയുന്നു. നാട്ടിൽ കിട്ടാത്ത ഓണപ്പൂക്കൾ വരെ ഗൾഫിൽ കിട്ടും. പൂക്കൾ വിൽക്കുന്ന ഇഷ്ടം പോലെ കടകളുണ്ട് ദുബായിൽ. പൂക്കളും പൂജാ സാധനങ്ങളും വിൽക്കുന്ന പെരുമാൾസ്റ്റോർ പ്രസിദ്ധമാണ്. 

ഓണത്തിന്  ഇവിടെ വീടുകളിലെല്ലാം ഭംഗിയുള്ള പൂക്കളമുണ്ടാക്കും. എല്ലാവരും അത് വാട്സാപ്പിലും ഫേസ് ബുക്കിലും പങ്കുവെക്കുകയും ചെയ്യും – വിജി രതീഷ് പറഞ്ഞു.

പല സന്നദ്ധ സംഘടകളുടെയും ഓണാഘോഷത്തിൽ പങ്കെടുക്കാറുണ്ട്. മുണ്ടും വേഷ്ടിയും അണിഞ്ഞാണ് പോകാറ്. സാരിയും ജീൻസും ടീ ഷർട്ടും ഒരുപോലെ ഇഷ്ടമാണ്. തിരുവോണ ദിവസം ദുബായിലെ വീട്ടിൽ പൂക്കളമിട്ട് വീട്ടിൽ തന്നെ ആഘോഷം നടത്തും. വെജിറ്റേറിയനാണ്. പുളിശ്ശേരി, കൂട്ടുകറി, അവിയൽ എന്നിവ വളരെ ഇഷ്ടപ്പെട്ട വിഭവങ്ങൾ. ഇതൊക്കെ സ്വന്തമായി പാചകം ചെയ്യും. പിന്നെ ഇലയിട്ടൊരു സദ്യ.

കുറേ വർഷം നൃത്തം പഠിച്ചിരുന്നു. കോളേജിലായിരുന്നപ്പോൾ ഭരതനാട്യം, കുച്ചിപ്പുടി എന്നിവയിൽ യൂണിവേഴ്സിറ്റി തലത്തിൽ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. സമയം കിട്ടിയാൽ വായിച്ചിരിക്കാനാണ് ഇഷ്ടം. ദുബായിലെ വീട്ടിൽ ഒരു ഹസ്ക്കി ഇനം നായയും മൂന്ന് പൂച്ചകളുമുണ്ട്. ഇവ ഒരു നേരമ്പോക്കാണ്. ഫാർമസിയിലും ഐ.എസ്.ഒ. ഓഡിറ്റിലും ലോജിസ്റ്റിക്ക്സിലും ഡിഗ്രിയുള്ള വിജി ദുബായിൽ ഷിപ്പിങ് 

കമ്പനിയിലായിരുന്നു. 2017ൽ മിസിസ്സ് ഗ്ലോബലായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സിനിമയിൽ അവസരങ്ങൾ വന്നത്.  കൂടുതൽ അവസരങ്ങൾ വന്നപ്പോൾ ജോലി ഉപേക്ഷിച്ചു.

ഒരു യമണ്ടൻ പ്രേമ കഥയിൽ മുടിയെല്ലാം നരപ്പിച്ച് വിജി ദുൽഖറിൻ്റെ അമ്മയായി അഭിനയിച്ചത് സിനിമാസ്വാദകരിൽ കൗതുകമുണർത്തിയിരുന്നു. ഉറിയടി, ശ്രീകരം എന്നീ സിനിമകളിൽ അഭിനയിച്ചു. ജീവയുടെ കൂടെ 

‘അഭിനയിച്ച വറലാർ മുഖിയം’ തമിഴ്   സിനിമ റിലീസാവാറായി. ഇപ്പോൾ പ്രഭുദേവയോടൊപ്പം ഒരു തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ആദ്യ ഷെഡ്യൂൾ ഊട്ടിയിൽ പൂർത്തിയായി. ജൂഡ് ആൻ്റണിയുടെ മലയാള ചിത്രത്തിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഭർത്താവ് രതീഷ് ദുബായിൽ സൈവെൻ്റ ഫാർമയുടെ മാനേജരാണ്‌. അദിത്യ രതീഷ്, സമ്രീൻ എന്നിവർ മക്കൾ. Content highlights: Galfile onam ennum adipoli Viji ratheesh

Leave a Reply

Your email address will not be published. Required fields are marked *