ഗുരുവായൂരിൽ പശുക്കൾക്ക് ശീതികരണ സംവിധാനം

ഗുരുവായൂർ ദേവസ്വം കാവീട്  ഗോശാലയിലെ പശുക്കൾക്ക് ഇനി വേനൽച്ചൂട് പ്രശ്നമല്ല. ഇവിടെ ചൂടിന് ആശ്വാസമായി ശീതീകരണ സംവിധാനം ഏർപ്പെടുത്തി. പശുക്കളുടെ ദേഹത്ത് സദാ തണുപ്പേകുന്ന ഫോഗർ സംവിധാനമാണ് സ്ഥാപിച്ചത്. 123 പശുക്കളാണ് ഇവിടെയുള്ളത്.
പശുക്കളുടെ ഷെഡിലെല്ലാം ശീതീകരണ സംവിധാനമായി.

തൃശ്ശൂർ സ്വദേശി കിട്ടുനായർ എന്ന ഭക്തനാണ് പദ്ധതി വഴിപാടായി സമർപ്പിച്ചത്. കാവീട് ഗോശാലയിൽ നടന്ന ചടങ്ങിലായിരുന്നു പദ്ധതിയുടെ സമർപ്പണം. ഗുരുവായൂർ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് നിലവിളക്ക് തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്വിച്ച് ഓൺ നിർവ്വഹിച്ചു.

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ജീവ ധനം ഡി.എ കെ. എസ്. മായാദേവി,  പദ്ധതി വഴിപാടായി സമർപ്പിച്ച കിട്ടുനായർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. അക്കിക്കാവ് ബി.ടി.നമ്പൂതിരി ഹരിത അഗ്രി ടെക് എന്ന സ്ഥാപനമാണ് ഫോഗർ സംവിധാനം സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *