കൊച്ചി വിമാനത്താവളത്തിൽ പ്രഥമ ശുശ്രൂഷ പരിശീലനം
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) സ്‌പോർട്‌സ് ആന്റ് ഇവന്റ് ഫോറം ആസ്‌റ്റർ മെഡ്‌സിറ്റിയുമായി സഹകരിച്ച് വിമാനത്താവള ജീവനക്കാർക്കായി ‘ബി ഫസ്റ്റ്; ടു എയിഡ് ആൻഡ് സേവ് ലൈവ്സ്’ പ്രഥമ ശുശ്രൂഷ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. സിയാൽ കൊമേഴ്‌സ്യൽ വിഭാഗം തലവനായ ജോസഫ് പീറ്റർ ഉദ്ഘാടനം ചെയ്തു.
ആസ്റ്റർ മെഡ്‌സിറ്റി എമർജൻസി വിഭാഗത്തിലെ ഡോ. ശ്രീജിത്തും സംഘവും പരിശീലനത്തിന് നേതൃത്വം നൽകി. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, എഞ്ചിനീയറിംഗ്, എയർലൈൻസ്, സി.ഐ.എസ്.എഫ്, എഫ് ആൻഡ് ബി, സെക്യൂരിറ്റി, ബോഐ, പോലീസ്, ഹൗസ് കീപ്പിംഗ്, സിയാൽ സ്റ്റാഫ് തുടങ്ങി സിയാലിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളിൽ നിന്നായി ആയിരത്തോളം പേർ പങ്കെടുത്തു.
മുതിർന്നവരിലും കുട്ടികളിലും കാർഡിയോ പൾമണറി റെസസിറ്റേഷൻ (സി.പി.ആർ) ഫലപ്രദമായി നടത്താനുള്ള പരിശീലനം, ശ്വാസംമുട്ടൽ, പാമ്പുകടി എന്നിങ്ങനെയുള്ള അടിയന്തിര സാഹചര്യങ്ങളിൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളെക്കുറിച്ചും പരിശീലനം നൽകി.
എയർപോർട്ട് ഡയറക്ടർ മനു ജി, സിയാൽ ഉദ്യോഗസ്ഥരായ സജി കെ. ജോർജ്ജ് (എക്സി. ഡയറക്ടർ ആൻ്റ് കമ്പനി സെക്രട്ടറി ), ജയരാജൻ വി. (എച്ച്. ആർ ഹെഡ്), സജി ഡാനിയൽ (സി.എഫ്.ഒ), സന്തോഷ് എസ്. (ഐ.ടി ആൻ്റ് കമ്മ്യൂണിക്കേഷൻസ് ഹെഡ്), രാജുമോൻ പി. സി. (ഇലക്ട്രിക്കൽ ഹെഡ്), രവീന്ദ്രനാഥ് വി.ജി. (സീനിയർ മാനേജർ, സെക്യൂരിറ്റി ) എന്നിവർ സംസാരിച്ചു. പങ്കെടുത്തവർക്ക് ഇ-സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.