എസ്.ഐ.ആര്‍ പ്രചാരണം: ഇ.എല്‍.സി അംഗങ്ങളെ  തിരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദര്‍ശിച്ചു

എസ്.ഐ.ആര്‍ പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ് (ഇ.എല്‍.സി) അംഗങ്ങളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദര്‍ശിച്ചു. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അസി. ഡയറക്ടര്‍ അപൂര്‍വ് കുമാര്‍ സിങ്, എസ്.ഗൗരി എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയത്.

എ ഡേ വിത്ത് ബി.എല്‍.ഒ, മെഗാ കൈറ്റ് ഫെസ്റ്റിവല്‍, സാന്‍ഡ് ആര്‍ട്ട്, ഉന്നതി ഇന്റര്‍വെന്‍ഷന്‍, തീരപ്രദേശങ്ങളിലെ എസ്.ഐ.ആര്‍ പ്രക്രിയ, ഡിജിറ്റലൈസേഷന്‍, ഓണ്‍ലൈന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ഫ്ലാഷ് മോബ്, എസ്.ഐ.ആര്‍ ബെല്‍, ക്ലാസ് ക്യാമ്പയിനുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അംഗങ്ങളെ കമ്മീഷന്‍ അഭിനന്ദിച്ചു.

14 കോളേജുകളില്‍ നിന്നുള്ള 28 വിദ്യാര്‍ഥികള്‍ കമ്മീഷന്‍ അസി. ഡയറക്ടറുമായി സംവദിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോഓഡിനേറ്റര്‍ നിജീഷ് ആനന്ദ്, കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.