നീന്തല്‍ കുളത്തില്‍ ദേവികയ്ക്ക് റെക്കോഡിന്റെ തുടര്‍ച്ച

നീന്തൽ കുളത്തിൽ ആവേശ്വോജ്ജ്വല മത്സരം കാഴ്ചവെച്ച് വീണ്ടും റെക്കോഡ്. കൊച്ചിയിലെ സംസ്ഥാന സ്ക്കൂൾ കായിക മേളയിൽ ജൂനിയർ പെൺ കുട്ടികളുടെ100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ കെ. ദേവികയുടെ വിജയം കഴിഞ്ഞ വര്‍ഷത്തെ റെക്കോഡ് നേട്ടത്തിന്റെ തുടര്‍ച്ച.

കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയായ ദേവിക കഴിഞ്ഞ വര്‍ഷം 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലായിരുന്നു റെക്കോഡിട്ടത്. 2001-02 വര്‍ഷത്തെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലെ റെക്കോഡാണിപ്പോള്‍ നേരിയ വ്യത്യാസത്തില്‍ തിരുത്തിയത്. സോണി സിറിയക്കിന്റെ പേരിലുള്ള 1:15.19 എന്ന സമയമാണ് 1:15.16 ആയി ദേവിക തിരുത്തിക്കുറിച്ചത്.