സീനിയർ സൂപ്രണ്ട് ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള സീനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് വിവിധ സർക്കാർ വകുപ്പുകളിലെയും സെക്രട്ടറിയേറ്റിലെയും സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
(ശമ്പള സ്കയിൽ-51400-110300) കെ.എസ്.ആർ ചട്ടം 144 പ്രകാരമുള്ള അപേക്ഷ ബന്ധപ്പെട്ട വകുപ്പ് മേധാവിയിൽ നിന്ന് ലഭിച്ച സമ്മതപത്രം ഉള്ളടക്കം ചെയ്ത്, ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, കെ.എസ്.എച്ച്.ബി ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ ജൂലൈ 26 നകം ലഭ്യമാക്കണം.




















