മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ കൺസൽട്ടന്റ്
മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ വെബ് പോർട്ടലായ KOMPAS ന്റെ നവീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട് കൺസൽട്ടൻ്റിനെ നിയമിക്കുന്നു. വകുപ്പിൽ നിന്നും വിരമിച്ച ജിയോളജിസ്റ്റ് / സീനിയർ ജിയോളജിസ്റ്റ്/ ഡെപ്യൂട്ടി ഡയറക്ടർ/ അഡീഷണൽ ഡയറക്ടർ എന്നിവരിൽ നിന്ന് ആറു മാസക്കാലത്തേക്കുള്ള നിയമനത്തിനാണ് മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ അപേക്ഷ ക്ഷണിച്ചത്.
വിശദവിവരങ്ങൾ വകുപ്പിന്റെ വെബ് പോർട്ടലായ www.dmg.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 28 വൈകിട്ട് അഞ്ചു മണി.