‘മാന്ത്രിക സ്പർശമുള്ള’ പുസ്തകങ്ങൾ ചിൽഡ്രൻസ് ഹോമിന് സ്വന്തം

മാജിക്കിനെക്കുറിച്ചുള്ള പുസ്തകം വേണമെന്ന് കുട്ടികൾ പറഞ്ഞപ്പോൾ ഒരു മാജിക്കു പോലെ പുസ്തകങ്ങൾ കുട്ടികളുടെ മുന്നിൽ ! പൂജപ്പുര ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കാണ്‌ മാന്ത്രികൻ ഗോപിനാഥ് മുതുകാട് പുസ്തകങ്ങൾ നൽകിയത്.

ജില്ലാ ലീഗൽ സവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജുമായ കെ.വിദ്യാധരൻ കുട്ടികളുടെ വായനയോടുള്ള താല്പര്യമറിയാനായി പൂജപ്പുര ചിൽഡ്രൻസ് ഹോം സന്ദർശിച്ചിരുന്നു. അന്തേവാസികളിൽ നാലു കുട്ടികൾ മാജിക്കിനെക്കുറിച്ചുള്ള

പുസ്തകം വേണമെന്ന് സബ്ബ് ജഡ്ജിയോട് ആവശ്യപ്പെട്ടു. അദ്ദേഹം മുതുകാടുമായി ബന്ധപ്പെട്ട് ഈ കാര്യം പറഞ്ഞു. മുതുകാട് എഴുതിയ മാജിക്ക്  മാജിക്ക്, ഈ കഥയിലുമുണ്ടൊരു മാജിക്ക്, ഓർമ്മകളുടെ മാന്ത്രിക സ്പർശം എന്നീ പുസ്തകങ്ങൾ കൈയൊപ്പിട്ട് അദ്ദേഹം കുട്ടികൾക്കായി സബ്ബ് ജഡ്ജിയെ ഏല്പിക്കുകയായിരുന്നു. സർവ്വീസസ് അതോറിറ്റി ഇത്തരം സ്ഥാപനങ്ങളിലെ കുട്ടികളുടെ വായനാശീലം വളർത്താനായിട്ടാണ് ബുക്ക് ചലഞ്ച് പദ്ധതിക്ക് രൂപം നൽകിയത്. പല പ്രശസ്തരായ എഴുത്തുകാരും ഒപ്പിട്ടാണ് സ്വന്തം പുസ്തകങ്ങൾ നൽകുന്നത്.

ബുക്ക് ചലഞ്ചിന് ന്യായാധിപർ, അഭി ഭാഷകർ, കോടതി ജീവനക്കാർ, അഭിഭാഷക ഗുമസ്തർ എന്നിവർ പുസ്തകങ്ങൾ നൽകി വരുന്നുണ്ട്. തിരു

വനന്തപുരം കഴക്കൂട്ടത്തുള്ള മാജിക്ക് പ്ലാനറ്റ് സബ്ബ് ജഡ്ജ് വിദ്യാധരൻ സന്ദർശിച്ചു. ആർട്ട് സെൻ്ററിൽ കുട്ടികളെ കണ്ടു. പാട്ടുപാടുകയും വാദ്യസംഗീതവും നൃത്തവും അവതരിപ്പിക്കുകയും ചെയ്ത കുട്ടികളുമായി സംവദിച്ചു. ഗോപിനാഥ് മുതുകാട് കുട്ടികളെ പരിചയപ്പെടുത്തി. ഇവിടെ വെച്ചാണ് മുതുകാട് തൻ്റെ പുസ്തകങ്ങൾ കൈമാറിയത്. തിരുവനന്തപുരം ലോ ആൻ്റ് റിസർച്ച് ഫൗണ്ടേഷനും അതോറിറ്റിക്ക് 

പുസ്തകങ്ങൾ നൽകിയിരുന്നു. ഫൗണ്ടേഷനിലെ അഡ്വ.എന്‍.ഇ.ബിന്ദു. അഡ്വ.എസ് സുനിത എന്നിവർ സബ്ബ് ജഡ്ജ് വിദ്യാധരന് അദ്ദേഹത്തിൻ്റെ ചേമ്പറിലെത്തിയാണ് പുസ്തകങ്ങൾ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *