ഗുരുവായൂരിൽ ആയൂർവ്വേദ സെമിനാർ  നടത്തി

ഗുരുവായൂർ ദേവസ്വം മേൽപ്പത്തൂർ സ്മാരക ആയുർവ്വേദ ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആയുർവ്വേദ സെമിനാർ നടത്തി.നാരായണീയം ഹാളിൽ നടന്ന  സെമിനാർ  ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
സെമിനാറിൽ ഡോ.സുബിൻ വൈദ്യ മഠം (പ്രൊഫസർ, കോട്ടക്കൽ ആയൂർവ്വേദ കോളേജ്),ഡോ. മുത്തുലക്ഷ്മി (മുൻ പ്രോ വൈസ് ചാൻസലർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.ആലത്തിയൂർ നാരായണൻ നമ്പി
( പ്രിൻസിപ്പാൾ, അഷ്ടാംഗം ആയൂർവ്വേദ കോളേജ്)  മോഡറേറ്ററായി. ദേവസ്വം വേദ സംസ്കാര പഠന കേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി സംസാരിച്ചു.

ദേവസ്വം പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ കെ.ജി.സുരേഷ് കുമാർ സ്വാഗതവും അസി.മാനേജർ സത്യൻ നന്ദിയും രേഖപ്പെടുത്തി. വിവിധ ആയുർവ്വേദ കോളേജിലെ അമ്പതിലേറെ വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു. പങ്കെടുത്ത വിദ്യാർത്ഥികൾക്കെല്ലാം ദേവസ്വം സർട്ടിഫിക്കറ്റുകൾ നൽകി.